കൊ​ളം​ബോ: വ​നി​താ ഏ​ഷ്യാ ക​പ്പ് ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യ്ക്ക് 166 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 റ​ൺ​സ് നേ​ടി.

ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന 47 പ​ന്തി​ല്‍ 60 റ​ണ്‍​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യ​പ്പോ​ള്‍ ജെ​മീ​മ റോ​ഡ്രി​ഗ​സ്(29) റി​ച്ച ഘോ​ഷും(30) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ടോ​സ് നേ​ടി ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷ​ഫാ​ലി വ​ര്‍​മ​യും സ്മൃ​തി മ​ന്ദാ​ന​യും ചേ​ര്‍​ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മി​ട്ടു. പ​വ​ര്‍ പ്ലേ​യി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 44 റ​ണ്‍​സ​ടി​ച്ച​ശേ​ഷ​മാ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്.
ശ്രീ​ല​ങ്ക​ക്കാ​യി കാ​വി​ഷ ദി​ല്‍​ഹാ​രി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.