ക​ണ്ണൂ​ർ: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ. ജ​ന​ങ്ങ​ൾ വെ​റു​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് പാ​ർ​ട്ടി​യെ എ​ത്തി​ച്ച​ത് നേ​താ​ക്ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ട്ടി​ത്തു​റ​ന്ന​ത്.

അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട് പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ന​സ്തു​റ​ന്ന​ത്. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണം ഇ​പ്പോ​ഴ​ത്തെ നേ​താ​ക്ക​ളാ​ണ്. ത​നി​ക്ക് എ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് പി​ന്നി​ല്‍ പാ​ര്‍​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ്. വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് ത​ന്‍റെ മേ​ൽ കെ​ട്ടി​വെ​ച്ച​തെ​ന്നും സി​കെ​പി പ​റ​ഞ്ഞു.

ത​ന്‍റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും പാ​ര്‍​ട്ടി​യു​ടെ​യും ചി​ല നേ​താ​ക്ക​ളു​ടെ​യും സം​ഭാ​വ​ന​യാ​ണ്. ത​നി​ക്ക് എ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്ക് പ്ര​കൃ​തി ന​ല്‍​കു​ന്ന തി​രി​ച്ച​ടി​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു സ​ഖാ​വ് എ​ന്ന് നി​ല​യി​ല്‍ പ​റ​യാ​ന്‍ പാ​ടി​ല്ലെ​ങ്കി​ലും ഈ ​നേ​താ​ക്ക​ളു​ടെ അ​വ​സ്ഥ​യി​ല്‍ താ​ന്‍ സ​ന്തോ​ഷി​ക്കു​ന്നു എ​ന്നും സി​കെ​പി പ​റ​യു​ന്നു.

ഒ​രു വി​പ്ല​വ പ്ര​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച് നേ​തൃ​ത്വം വ​ള​രെ പ്ര​ധാ​ന​മാ​ണ്. 1957 ലെ ​സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​കാ​ല​ത്ത് ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന മാ​തൃ​ക​യാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടു. അ​ത് ഇ​ന്നു​ണ്ടാ​കു​ന്നി​ല്ല.

സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ൾ ഇ​എം​എ​സും മ​ന്ത്രി​മാ​രും ശ​മ്പ​ളം പ​കു​തി​യാ​ക്കി​യ​തു​പോ​ലു​ള്ള മാ​തൃ​ക​ക​ളാ​ണ് ജ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച ആ​ര്‍​എം​പി എ​ന്ന് പ്ര​സ്ഥാ​നം വ​ള​ര്‍​ന്നു.

ഒ​രു ആ​ശ​യം രൂ​പം കൊ​ണ്ടാ​ല്‍ അ​തി​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​ത് മാ​ര്‍​ക്‌​സി​യ​ന്‍ തി​യ​റി​യാ​ണെ​ന്നും ആ​ര്‍​എം​പി​യെ ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം പ​റ​യു​ന്നു. പി. ​ശ​ശി​ക്ക് എ​തി​രെ ഉ​ണ്ടാ​യി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യാ​നാ​കു​ന്ന വ​സ്തു​ത​യ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.