മഹാരാഷ്ട്ര സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി
Saturday, July 27, 2024 7:18 PM IST
മുംബൈ: മഹാരാഷ്ട്ര സർക്കാർ തലയ്ക്ക് എട്ട് ലക്ഷം രൂപ വില പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ലളിത(റിന നരോട്ടെ) എന്ന ഇവർ ഗഡ്ചിരോളി ജില്ലയിൽ സിആർപിഎഫിന് മുമ്പാകെയാണ് കീഴടങ്ങിയത്.
മാവോയിസ്റ്റ് ഗഡ്ചിറോളി ഡിവിഷന്റെയും ലോജിസ്റ്റിക്സിന്റെയും ചുമതലയുള്ള ഇവർ ടെയ്ലർ ടീമിന്റെ കമാൻഡറായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഗഡ്ചിറോളി സ്വദേശിനിയായ 36കാരിയായ ഇവർ ഒരു കൊലക്കേസിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണക്കേസിലെയും പ്രതിയാണ്. കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന നയങ്ങൾ പ്രകാരം നരോട്ടിന് 5.5 ലക്ഷം രൂപ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.