ശ്രീ​ന​ഗ​ർ: ദോ​ഡ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു ഭീ​ക​ര​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി.

ജൂ​ലൈ 16ന് ​ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ‌ അ​ഞ്ചു സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ കാ​ഷ്മീ​രി​ലു​ണ്ടാ​യി.

കു​ൽ​ഗാം ജി​ല്ല​യി​ൽ ആ​റു ഭീ​ക​ര​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ൺ 26ന് ​ദോ​ഡ ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു​ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു.