അമിത് ഷായ്ക്കെതിരായ മോശം പരാമർശം: രാഹുൽ കോടതിയിൽ ഹാജരായി
Friday, July 26, 2024 12:49 PM IST
ലക്നോ: മാനനഷ്ടക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിൽ ഹാജരായി. ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് രാഹുൽ കോടതി കയറിയത്.
കേസ് ഓഗസ്റ്റ് 12ലേക്ക് കോടതി മാറ്റി. സംഭവസമയത്ത് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര, 2018 ഓഗസ്റ്റ് നാലിന് സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയിൽ രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
കർണാടക തെരഞ്ഞെടുപ്പിനിടെ ബംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വിജയ് മിശ്ര കോടതിയെ സമീപിച്ചത്.