മലപ്പുറം: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ല്‍ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ട​ച്ചു. അ​രൂ​ര്‍ എ​എം യു​പി സ്‌​കൂ​ളാ​ണ് തി​ങ്ക​ളാ​ഴ്ച വ​രെ അ​ട​ച്ച​ത്.

സ്കൂ​ളി​ലെ 59 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.​ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സ്‌​കൂ​ള്‍ അ​ട​ച്ചി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 102 പേ​ർ​ക്ക് ഇ​തു​വ​രെ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ണ്ട്.