തൃ​ശൂ​ര്‍: കു​ന്നം​കു​ളം വൈ​ശേ​രി​യി​ല്‍ യു​വാ​വി​നെ ബൈ​ക്ക് ഇ​ടി​ച്ച് വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ചി​റ​ള​യം സ്വ​ദേ​ശി​ക​ളാ​യ ചെ​റു​ശേ​രി വീ​ട്ടി​ല്‍ ഷൈ​ന്‍ സി ​ജോ​സ്, പാ​റ​മേ​ല്‍ വീ​ട്ടി​ല്‍ ലി​യോ പി ​വ​ര്‍​ഗീ​സ്, ചി​റ​യ​ത്ത് വീ​ട്ടി​ല്‍ അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ന്നം​കു​ളം വൈ​ശേ​രി സ്വ​ദേ​ശി പു​ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജി​നീ​ഷി​നെ (25) യാ​ണ് ഇ​വ​ർ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ജി​നീ​ഷി​നെ സം​ഘം ബൈ​ക്ക് ഇ​ടി​ച്ചു​വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം ജി​നീ​ഷി​ന്‍റെ ത​ല​യ്ക്ക് ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് ജി​നീ​ഷ് ഓ​ടി​ക്ക​യ​റി​യ​തോ​ടെ ജി​നീ​ഷി​ന്‍റെ പി​താ​വി​നെ​യും ഇ​വ​ർ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു.

ചി​റ​ള​യം ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വാ​വി​നു നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി.