ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ജ​വാ​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സൈ​ന്യം പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. കു​പ്‍​വാ​ര​യി​ലെ കോ​വ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്ന​ലെ ഒ​രു ജ​വാ​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു. ലാ​ൻ​സ് നാ​യ്ക് സു​ബാ​ഷ് ച​ന്ദ്ര​നാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.