തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​ച്ചു. 60 ശ​ത​മാ​നം വ​രെ​യാ​ണ് ഫീ​സ് നി​ര​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന കു​റ​വ്. 80 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളെ പെ​ർ​മി​റ്റ് ഫീ​സി​ൽ നി​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

81 സ്ക്വ​യ​ർ മീ​റ്റ​ർ മു​ത​ൽ 300 സ്ക്വ​യ​ർ മീ​റ്റ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് അ​ൻ​പ​ത് ശ​ത​മാ​ന​മെ​ങ്കി​ലും പെ​ർ​മ്മി​റ്റ് ഫീ​സ് കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ നി​ര​ക്ക്.

കോ​ർ​പ​റേ​ഷ​നി​ൽ 81 മു​ത​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളു​ടെ പെ​ർ​മ്മി​റ്റ് ഫീ​സ് 60 ശ​ത​മാ​നം കു​റ​യ്ക്കും. പു​തി​യ നി​ര​ക്കു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും.