ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​നും പ​രി​ക്കേ​റ്റു. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്.

ചൊ​വ്വാ​ഴ്ച നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കു​പ്‌​വാ​ര​യി​ലെ ഒ​രു പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സൈ​ന്യം പോ​ലീ​സു​മാ​യി സം​യു​ക്ത തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് സു​ബാ​ഷ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സൈ​ന്യ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു.