കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ണ്ട​ന്നൂ​ര്‍ - തേ​വ​ര മേ​ല്‍​പ്പാ​ലം അ​റ്റ​ക്കു​റ്റ​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.

അ​റ്റ​ക്കു​റ്റ​പ​ണി​യി​ല്‍ അ​പാ​ക​ത സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

പാ​ലം ശ​രി​യാ​യ രീ​തി​യി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​റ്റ​ക്കു​റ്റ​പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.