തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി. എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ​പ്രേ​രി​ത ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്‍​ഡി​എ​യു​ടെ ഘ​ട​ക​ക്ഷി​ക​ള്‍​ക്ക് പ​രി​ഗ​ണ​ന ന​ല്‍​കി​യ​തി​ന് അ​പ്പു​റം ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ല. രാ​ജ്യ​ത്തെ മ​തേ​ത​ര രാ​ഷ്ട്രീ​പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യി ഈ ​വി​വേ​ച​ന നി​ല​പാ​ടി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ഹാ​റി​നും ആ​ന്ധ്ര​യ്ക്കും കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കേ​ര​ള​ത്തെ ത​ഴ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ഒ​രു സ​ഹാ​യ​വും പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. കേ​ര​ള​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്ക് എ​തി​രെ എ​ല്ലാ​വ​രു​ടേ​യും യോ​ജി​ച്ചു​ള്ള സ​മ​രം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.