തി​രു​വ​ന​ന്ത​പു​രം: വി​ക​സി​ത ഭാ​ര​ത​മെ​ന്ന ആ​ത്യ​ന്തി​ക ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​തെ​ന്ന് മു​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പി​ന്തു​ട​ർ​ച്ച​യെ​ന്ന നി​ല​ക്ക് ശ്ര​ദ്ധേ​യ​മാ​യ ബ​ജ​റ്റ് ആ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ അ​ർ​ത്ഥ​മി​ല്ലാ​ത്ത​താ​ണ്. ഏ​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ന​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളു​ടേ​യും ക്ഷേ​മ​വും സ​മ​ഗ്ര വി​ക​സ​ന​വു​മാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ ക​സ്റ്റം​സ് ഡ്യൂ​ട്ടി ഇ​ള​വു​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ഉ​ണ​ർ​വ്വ് പ​ക​രും. ഇ​ത് ക​യ​റ്റു​മ​തി പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. വി​ക​സ​നം സം​ബ​ന്ധി​ച്ച ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​ലെ യാ​ഥാ​ർ​ഥ്യ​ബോ​ധ​വും വ്യ​ത്യ​സ്ത​ത​യും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണ് ഈ ​ബ​ജ​റ്റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.