കൊ​ച്ചി:​സി​നി​മ റി​വ്യു​വി​ന്‍റെ മ​റ​വി​ല്‍ ന​ടി-​ന​ട​ന്മാ​ര്‍​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ യു​ട്യൂ​ബ​ര്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്ന സ​ന്തോ​ഷ് വ​ര്‍​ക്കി​യെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു. താ​ര​ങ്ങ​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​വ​ഹേ​ളി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ന​ട​ന്‍ ബാ​ല ക​ഴി​ഞ്ഞ ദി​വ​സം താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മു​മ്പ് ന​ട​ന്‍ ബാ​ല​യെ​യും സ​ന്തോ​ഷ് വ​ര്‍​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യു​ണ്ടാ​യി. ബാ​ല​യു​ടെ പ​രാ​തി അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദി​ഖ് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ സ​ന്തോ​ഷ് വ​ര്‍​ക്കി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ലി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് എ​ഴു​തി ഒ​പ്പു​വ​ച്ചു. ഇ​നി​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഇ​യാ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സി​നി​മ റി​വ്യൂ​വി​ന്‍റെ മ​റ​വി​ല്‍ ന​ടി-​ന​ട​ന്മാ​രു​ടെ കു​ടും​ബ​ത്തി​നെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് അ​മ്മ​യു​ടെ തീ​രു​മാ​നം.
അ​തേ സ​മ​യം ത​ന്‍റെ പ​രാ​തി​യി​ല്‍ സ​ന്തോ​ഷ് വ​ര്‍​ക്കി​ക്ക് തെ​റ്റു തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ന​ല്‍​കി​യ​തെ​ന്ന് ന​ട​ന്‍ ബാ​ല പ​റ​ഞ്ഞു.