തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ബാ​ർ​ക്കോ​ഴ വി​വാ​ദ​ത്തി​ൽ കോ​ഴ​യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. മ​ദ്യ​ന​യം മാ​റ്റാ​ൻ ബാ​റു​ട​മ​ക​ള്‍ ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്.

മ​ദ്യ​ന​യം മാ​റ്റാ​ൻ കോ​ഴ പി​രി​ക്ക​ണ​മെ​ന്ന ബാ​റു​ട​മ അ​നി​മോ​ന്‍റെ ശ​ബ്ദ​രേ​ഖ തെ​റ്റി​ദ്ധാ​ര​ണ​മൂ​ല​മെ​ണെ​ന്നും ക​ണ്ടെ​ത്തി. പ​ണം പി​രി​ച്ച​ത് ത​ല​സ്ഥാ​ന​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം വാ​ങ്ങാ​നാ​ണെ​ന്ന ബാ​റു​ട​മ​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ശ​രി​വ​ച്ചാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ റി​പ്പോ​ർ​ട്ട്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പ​ണം പി​രി​ക്കു​ന്ന​തി​ൽ ഇ​ടു​ക്കി ജി​ല്ല വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ ദേ​ഷ്യ​ത്തി​ലാ​ണ് ശ​ബ്ദ​രേ​ഖ ഇ​ട്ട​തെ​ന്ന് അ​നി​മോ​ൻ ക്രൈം ​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു,