ധാംബു​ള്ള: വ​നി​താ ഏ​ഷ്യ ക​പ്പ് ടി20​യി​ല്‍ ഇ​ന്ത്യ ഇ​ന്ത്യ ഇ​ന്ന് നേ​പ്പാ​ളി​നെ നേ​രി​ടും. ധാം​ബു​ള്ള​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏഴ് മണിക്കാണ് മ​ത്സ​രം.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​ര​മാ​ണ് നേ​പ്പാ​ളി​നെ​തി​രെ​യു​ള്ള​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ടീം ​ഇ​ന്ത്യ മി​ക​ച്ച ഫോ​മി​ലാ​ണ്.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പാ​കി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും സം​ഘ​വും തോ​ല്‍​പ്പി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ യു​എ​ഇ യെ 78 ​റ​ണ്‍​സി​നും തോ​ല്‍​പ്പി​ച്ചു.

ഗ്രൂ​പ്പ് എ​യി​ല്‍ നാ​ല് പോ​യ​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.