സാ​ഗ്രെ​ബ്: ക്രൊ​യേ​ഷ്യ​യി​ലെ ധാ​രു​വാ​ര്‍ ന​ഗ​ര​ത്തി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ല്‍ അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

80 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ധാ​രു​വാ​റി​ലെ ക​ഫേ​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.