കൊ​ച്ചി : സ്കൂ​ട്ട​റി​ൽ കാ​റ് ഇ​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം കു​ന്നു​വ​ഴി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​റ​മ്പി​ള്ളി എം​ഇ​എ​സ് കോ​ളേ​ജി​ലെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് വി​ദ്യാ​ർ​ഥി​നി റെ​യ്‌​സ ഫാ​ത്തി​മ (20) ആ​ണ് മ​രി​ച്ച​ത്.

കോ​ള​ജ് വി​ട്ട് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് ദാ​രു​ണാ​പ​ക​ടം ഉ​ണ്ടാ​യ​ത്. റെ​യ്‌​സ ഓ​ടി​ച്ചു വ​ന്ന സ്കൂ​ട്ട​റി​ൽ കാ​റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ തെ​റി​ച്ച് റോ​ഡി​ലേ​ക്കു വീ​ണ വി​ദ്യാ​ർ​ഥി​നി​യു​ടെ ശ​രീ​ര​ത്തു​കൂ​ടി മ​റ്റൊ​രു പി​ക്ക​പ്പ് വാ​ൻ ക​യ​റി​യി​റ​ങ്ങി.

ഉ​ട​ൻ ത​ന്നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.