കാ​സ​ർ​ഗോ​ഡ്: ക​ഴു​ത്തി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ ഗ്രൈ​ൻ​ഡ​റി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. കു​മ്പ​ള ചെ​റു​വാ​ട് ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ ന​ഫീ​സ (53) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം. ചി​കി​ത്സ​യി​ലു​ള്ള ഭ​ർ​ത്താ​വ് ഇ​സ്മാ​യി​ൽ ശ​ബ്ദം കേ​ട്ട് വ​ന്നു നോ​ക്കി​യ​പ്പോ​ൾ ന​ഫീ​സ ഷാ​ൾ കു​ടു​ങ്ങി പി​ട​യു​ന്ന​താ​ണ് ക​ണ്ട​ത്.

ഇ​യാ​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ എ​ത്തി ഗ്രൈ​ൻ​ഡ​ർ ഓ​ഫ് ചെ​യ്ത് ന​ഫീ​സ​യെ കു​മ്പ​ള ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി പെ​റു​വാ​ട് താ​മ​സി​ച്ചു​വ​രു​ന്ന ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല. കാ​സ​ർ​ഗോ​ഡ് ആ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ന​ഫീ​സ.