കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് പോ​ലീ​സ് ആ​ളു​മാ​റി ദ​മ്പ​തി​ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട എ​സ്ഐ മ​നോ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ദ​മ്പ​തി​ക​ൾ കൊ​ല്ലം റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

പ്ര​തി​യെ തേ​ടി​യെ​ത്തി​യ​താ​യി​രു​ന്നു കാ​ട്ടാ​ക്ക​ട എ​സ്ഐ​യും സം​ഘ​വും. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സു​രേ​ഷി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.