മ​ല​പ്പു​റം: ക​ല്ലു​ര്‍​മ്മ​യി​ല്‍ തോ​ണി മ​റി​ഞ്ഞ് കാ​യ​ലി​ൽ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ ആ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചി​യ്യാ​നൂ​ര്‍ സ്വ​ദേ​ശി സ​ച്ചി​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ക​ല്ലു​ര്‍​മ സ്വ​ദേ​ശി ആ​ഷി​ഖി​ക്കി​ന്‍റെ(23) മൃ​ത​ദേ​ഹം നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ല്ലു​ര്‍​മ്മ​യി​ല്‍ നീ​ല​യി​ല്‍ കോ​ള്‍​പ​ട​വി​ല്‍ ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. മൂ​ന്ന് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​വ​രും ചേ​ർ​ന്ന് തോ​ണി​യു​മാ​യി കാ​യ​ലി​ല്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. താ​ഴ്ച്ച​യു​ള​ള ഭാ​ഗ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് തോ​ണി മ​റി​ഞ്ഞ​ത്. ച​തു​പ്പാ​യ​തി​നാ​ല്‍ നീ​ന്തി ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് കൂ​ടി എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.