ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ പി​രി​ച്ചു​വി​ട്ടു. ലോ​ക്‌​സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ക​ന​ത്ത തോ​ല്‍​വി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും പോ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ സെ​ല്ലു​ക​ളു​മെ​ല്ലാം പി​രി​ച്ചു​വി​ട്ടു. പു​തി​യ ഡിസിസി പ്ര​സി​ഡ​ന്‍റുമാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​രും.

ശ​ര​ത് പ​ട്‌​നാ​യി​ക് ആ​യി​രു​ന്നു പി​രി​ച്ചു​വി​ട്ട പിസിസി​യു​ടെ അ​ധ്യ​ക്ഷ​ന്‍.