ആ​ല​പ്പു​ഴ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡിപി ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഗോ​വി​ന്ദ​ൻ മാ​ഷ് ആ​ര് പ​റ​ഞ്ഞാ​ലും തി​രു​ത്തി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

എ​സ്എ​ൻ​ഡി​പി​യു​ടെ പാ​ര​മ്പ​ര്യം മ​ല​ബാ​റി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ല. ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വ​ലി​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം. കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​റ്റം എ​ൽ​ഡി​എ​ഫ് തി​രി​ച്ച​റി​ഞ്ഞ് പ്രാ​യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

അ​റി​യാ​ത്ത പി​ള്ള ചൊ​റി​യു​മ്പോ​ൾ അ​റി​യും. വ​ള്ളം മു​ങ്ങാ​ൻ നേ​രം കി​ള​വി​യെ വെ​ള്ള​ത്തി​ലി​ടു​ന്ന​ത് പോ​ലെ എ​സ്എ​ൻ​ഡി​പി​യെ വെ​ള്ള​ത്തി​ലി​ടാ​ൻ നോ​ക്ക​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.