ആലപ്പുഴ: രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹു​മാ​നം വേ​ണ​മെ​ന്ന് മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ചി​കി​ത്സാ​സ​ഹാ​യ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​പ​ക്ഷ​ത്തെ തെ​റി വി​ളി​ക്കു​ന്ന​ത​ല്ല പാ​ർ​ട്ടി സ്നേ​ഹം. ഏ​തോ സ്ത്രീ​യു​ടെ പേ​രി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി ഒ​ത്തി​രി പ​ഴി​കേ​ട്ടു. താ​ന്‍ ഒ​രു വാ​ക്കും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ എ​ന്തെ​ല്ലാം എ​ഴു​തി. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന് മൗ​ലി​കാ​വ​കാ​ശം ഉ​ണ്ടെ​ന്നും ജി. ​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.