അർജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം
Saturday, July 20, 2024 4:59 PM IST
ബംഗുളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് അർജുന്റെ കുടുംബം. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രിക്ക് ഇമെയിൽ വഴിയാണ് കത്തയച്ചത്.
തിരച്ചിൽ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നും കുടുംബം കത്തിൽ പറയുന്നു. ഇനിയും കാത്തിരിക്കുക അസാധ്യമാണെന്നും അർജുന്റെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കുടുംബം കത്തിൽ ആവശ്യപ്പെടുന്നു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ രംഗത്തിറക്കണമെന്നും അർജുന്റെ ഭാര്യ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.