കാപ്പ കേസ്; ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ നാടുകടത്തി
Saturday, July 20, 2024 4:14 PM IST
പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെതിരെയാണ് നടപടി.
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. കൊലപാതക ശ്രമം, വാഹന അക്രമം, പോലീസുകാരെ ഭീഷണിപ്പെടുത്തുക തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത് ബാലൻ.