പാ​ല​ക്കാ​ട്: ത​രൂ​ര്‍ ഗാ​യ​ത്രി​പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ഒ​ഴു​ക്കി​ല്‍​പെ​ട്ടു. ചി​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ 16 വ​യ​സു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ഉ​ച്ച​യോ​ടെ കു​രു​ത്തി​ക്കോ​ട് ക​ട​വി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളും ഒ​ഴു​ക്കി​ല്‍​പെ​ട്ടെ​ങ്കി​ലും ഇ​യാ​ളെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ചി​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി ത​രൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.