തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ജി​ജു ദേ​വ​സ്യ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. ക​ട​ലി​ലേ​ക്ക് പോ​ക​വേ ശ​ക്ത​മാ​യ തി​ര​യി​ല്‍​പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.