കോഴിക്കോട്ട് പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു
Saturday, July 20, 2024 10:55 AM IST
കോഴിക്കോട്: പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ സ്വദേശി ഷെരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പനി ബാധിച്ച കുട്ടിയെ ആദ്യം വീടിന് സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നാല് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.