തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം കു​ന്നു​മ​ല വീ​ട്ടി​ൽ സെ​യ്ദാ​ലി (28) ആ​ണ് ക​ല്ല​മ്പ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ ​പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി എ​ത്തു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​രം പോ​ലീ​സി​ന് കി​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ലും പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വും, അ​ത് വി​റ്റ് കി​ട്ടി​യ പ​ണ​വും ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.