പാ​ല​ക്കാ​ട്: തോ​ക്കും ക​ത്തി​യും എം​ഡി​എം​എ​യും കൈ​വ​ശം വ​ച്ച കേ​സി​ൽ വ്ലോ​ഗ​ർ വി​ക്കി ത​ഗ് എ​ന്ന വി​ഘ്‌​നേ​ഷ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ എ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ആ​യു​ധ നി​യ​മ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. കേ​സി​ൽ വി​ഘ്നേ​ഷി​ന്‍റെ കൂ​ട്ടാ​ളി​യാ​യ വി​നീ​ത് ത​മ്പി​യെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

2022ല്‍ ​പാ​ല​ക്കാ​ടു​വ​ച്ചാ​ണ് ആ​യു​ധ​ങ്ങ​ളും എം​ഡി​എം​എ​യു​മാ​യി ഇ​രു​വ​രെ​യും എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. 20 ഗ്രാം ​മെ​ത്തം​ഫെ​റ്റ​മി​ന്‍, ക​ത്തി, തോ​ക്ക് എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ച്ചു. എ​ന്നാ​ൽ ആ​യു​ധം കൈ​വ​ശം​വെ​ച്ച കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​ ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​ത്.