തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ടു പേ​രെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടാ​ക്ക​ട കു​രു​തം​കോ​ട് പാ​ല​ക്ക​ലി​ൽ ഞാ​റ​വി​ള വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

പ്ര​മോ​ദ് (35), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് റീ​ജ (45) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റീ​ജ​യെ ക​ട്ടി​ലി​ൽ ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലും പ്ര​മോ​ദി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്.

റീ​ജ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.