കൊ​ല്ലം: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ലി ഷ​ര്‍​ബാ​ന്‍, മ​നോ​ജ്‌ എ​ന്നി​വ​രാ​ണ് 13 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് സം​ഘ​ത്തി​ന്‍റെ​യും അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് കാ​ർ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

കാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ പ്ര​തി​ക​ൾ സ​മീ​പ​ത്തെ മ​തി​ല്‍ ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ 13 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.