കൊ​ഴി​ഞ്ഞാ​മ്പാ​റ: ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി എ​സ്. മു​ഹ​മ്മ​ദ് ഹാ​ഷിം (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

രേ​ഖ​ക​ളി​ല്ലാ​ത്ത 20.40 ല​ക്ഷം രൂ​പ ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മ​റ​യാ​ക്കി കാ​റി​ലി​രു​ത്തി​യാ​ണ് പ്ര​തി കു​ഴ​ൽ​പ്പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.