കു​മ​ളി: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ കാ​ളാ​പ​റ​മ്പി​ല്‍ അ​മ​ല്‍ ജോ​ര്‍​ജ് (32), വ​ട​ക്കേ​ട​ത്ത്പ​റ​മ്പി​ല്‍ സ​ച്ചു ശ​ശി​ധ​ര​ന്‍ (31), പാ​റേ​ക്കാ​ട്ട് പി.​എ​ച്ച്. അ​മീ​ര്‍ (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​മ​ളി​യി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 895 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കാ​റി​ലെ​ത്തി​യ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​രി​ൽ നി​ന്ന് ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് പൊ​തി​ക​ളി​ലാ​യി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​ത്.