തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം​ചെ​യ്ത ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം. മ​ഞ്ചാ​ടി​മു​ക്കി​ലെ ല​ക്ഷ്മി ഫു​ഡ് കോ​ർ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വ​തി​ക​ളോ​ട് സ​മീ​പ​ത്ത് ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ര​മേ​ശ​ൻ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ഇ​ത് ചോ​ദ്യം ചു​യ്യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ര​മേ​ശ​ന്‍റെ മ​ക്ക​ള​ട​ക്കം അ​ഞ്ചു​പേ​ർ സ്ഥ​ല​ത്തെ​ത്തി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ‌ ഒ​ളി​വി​ലാ​ണ്. ര​മേ​ശ​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രേ നേ​ര​ത്തെ വ​ധ​ശ്ര​മം അ​ട​ക്കം കേ​സു​ക​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.