മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരേ കേസ്
Friday, July 19, 2024 5:59 AM IST
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരേ സമൂഹമാധ്യമത്തിൽ അപകീർത്തികരമായി ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനു പ്രൊഫൈൽ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു.
കണ്ണൂർ റേഞ്ച് സൈബർ പട്രോളിംഗ് ടീം സോഷ്യൽ മീഡിയയിൽ കുറ്റകരമായ പോസ്റ്റുകളോ വാർത്തകളോ സന്ദേശങ്ങളോ ആരെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്.
ഫേസ്ബുക്കിലെ ആരതി ജി എന്ന പ്രൊഫൈലിൽ നിന്നാണ് മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടത്. ഒരു ന്യൂസ് ചാനലിൽ വന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പോസ്റ്റ് ഇട്ടത്.