കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കോ​ഴി​ക്കോ​ട് കാ​ര​ശേ​രി വ​ടി​ശേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.

കി​ണ​റി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​റും ന​ശി​ച്ചു. കി​ണ​റി​ന്‍റെ ഏ​ക​ദേ​ശം 500 മീ​റ്റ​ര്‍ അ​രി​കി​ലൂ​ടെ​യാ​ണ് ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ ഒ​ഴു​കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കി​ണ​റി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും കി​ണ​ര്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.