കൊ​ച്ചി: എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. പി​റ​വം സ്വ​ദേ​ശി അ​ഖി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഇ​ന്നോ​വ കാ​റി​ന്‍റെ ഡ്രൈ​വ​റാ​യ അ​ഖി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ത​ല്ലി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ‌‌

എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ട്ട​പ്പ​ന​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലെ ഡ്രൈ​വ​ർ സു​ബൈ​റി​ന്‍റെ ത​ല​യ്ക്കും കൈ​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ സു​ബൈ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.