മും​ബൈ: ഭാ​ര്യ ന​ടാ​ഷ സ്റ്റാ​ൻ​കോ​വി​ച്ചു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​യു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ.

നാ​ലു​വ​ര്‍​ഷം ഒ​രു​മി​ച്ച് ക​ഴി‌​ഞ്ഞ​ശേ​ഷം ഞാ​നും ന​ടാ​ഷ​യും പ​ര​സ്പ​ര സ​മ​ത​ത്തോ​ടെ വ​ഴി പി​രി​യാ​ന്‍ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഒ​രു​മി​ച്ച് ജീ​വി​ക്കാ​നാ​യി ഞ​ങ്ങ​ള്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു.

എ​ന്നാ​ല്‍ വേ​ര്‍​പി​രി​യു​ക​യാ​ണ് ര​ണ്ടു​പേ​രു​ടെ​യും ഭാ​വി​ക്ക് ന​ല്ല​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ക​ഠി​ന​മാ​യ ആ ​തീ​രു​മാ​നം ഞ​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ ആ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഹാ​ര്‍​ദി​ക്ക് എ​ക്സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ഞ​ങ്ങ​ളു​ടെ ജീ​വ​ത്തി​ലെ കേ​ന്ദ്ര​ബി​ന്ദു​വാ​യി മ​ക​ന്‍ തു​ട​രും. അ​വ​ന്‍റെ സ​ന്തോ​ഷ​ത്തി​നാ​യി മാ​താ​പി​താ​ക്ക​ള്‍ എ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും പാ​ണ്ഡ്യ എ​ക്സി​ൽ കു​റി​ച്ചു.