ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പാ​നൂ​ർ കെ​കെ​വി​പി​ആ​ർ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സി​ലെ ബ​സാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ട​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളെ​യും കൊ​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് റോ​ഡി​ലാ​ണ് ബ​സ് കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വി​ട്ടു.

അ​തേ​സ​മ​യം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രൈ​വ​ർ ബ​സ് ഓ​ടി​ച്ചു​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.