മും​ബൈ: ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഏ​ക​ദി​ന ടീ​മി​നെ രോ​ഹി​ത് ശ​ർ​മ്മ ന​യി​ക്കു​ന്പോ​ൾ ടി20 ​ടീ​മി​നെ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കും. കോ​ച്ച് ഗൗ​തം ഗം​ഭീ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ടി20 ​ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച​ത്.

ശു​ഭ്മാ​ൻ ഗി​ല്ലി​നെ ര​ണ്ട് ഫോ​ർ​മാ​റ്റി​ലും വൈ​സ് ക്യാ​പ്റ്റ​നാ​ക്കി. മ​ല​യാ​ളി താ​രം സ​ഞ്ജു​സാം​സ​ണെ ടി20 ​ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ജ​സ്പ്രീ​ത് ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ക​ളി​ക്കും.

ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ഇ​രു​വ​രെ​യും ടി20 ​ടീ​മി​ലേോ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. മൂ​ന്ന് ടി20 ​മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ ല​ങ്ക​യി​ൽ ക​ളി​ക്കു​ക.

ടി20 ​ടീം: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്‌​മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, റി​ങ്കു സിം​ഗ്, റി​യാ​ൻ പ​രാ​ഗ്, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്‌​ണോ​യ്, അ​ർ​ഷ്ദീ​പ് സിം​ഗ്, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ്മ (ക്യാ​പ്റ്റ​ൻ), ശു​ഭ്‌​മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ശ്രേ​യ​സ് അ​യ്യ​ർ, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, റി​യാ​ൻ പ​രാ​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഹ​ർ​ഷി​ത് റാ​ണ.