കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ടു​റോ​ഡി​ൽ​വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ സു​ബൈ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. മു​മ്പി​ൽ കി​ട​ക്കു​ന്ന കാ​ർ മാ​റ്റാ​നാ​വ​ശ്യ​പ്പെ​ട്ട് സു​ബൈ​ർ ഹോ​ൺ മു​ഴ​ക്കി.

ഇ​ത് ചോ​ദ്യം ചെ​യ്ത് കാ​ർ ഡ്രൈ​വ​ർ സു​ബൈ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.