ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10 പേ​ർ മ​രി​ച്ചു. സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൊ​റാ​ദാ​ബാ​ദി​ലും ഗോ​ര​ഖ്പൂ​രി​ലും മൂ​ന്ന് പേ​ർ വീ​ത​വും പി​ലി​ഭി​ത്, ല​ളി​ത്പൂ​ർ, ഗാ​സി​പൂ​ർ, ഇ​റ്റാ​ഹ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രും മ​രി​ച്ചു. ‌‌

സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ൾ പ്ര​ള​യ​ബാ​ധി​ത​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ല​ഖിം​പൂ​ർ ഖേ​രി, കു​ശി​ന​ഗ​ർ, ഷാ​ജ​ഹാ​ൻ​പൂ​ർ, ബ​രാ​ബ​ങ്കി, സി​ദ്ധാ​ർ​ത്ഥ​ന​ഗ​ർ, ബ​ല്ലി​യ, ഗോ​ര​ഖ്പൂ​ർ, ഉ​ന്നാ​വോ, ഡി​യോ​റി​യ, ഹ​ർ​ദോ​യ്, അ​യോ​ധ്യ, ബു​ദൗ​ൺ, മ​ഹാ​രാ​ജ്ഗ​ഞ്ച് എ​ന്നി​വ​യാ​ണ് ഈ ​ജി​ല്ല​ക​ൾ.

ഗോ​ര​ഖ്പൂ​രി​ലെ ര​പ്തി, സി​ദ്ധാ​ർ​ത്ഥ് ന​ഗ​റി​ലെ ബു​ദ്ധി ര​പ്തി, ഗോ​ണ്ട​യി​ലെ ക്വോ​നോ എ​ന്നീ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്.