കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ മു​ൻ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ധ​മ്മി​ക നി​രോ​ഷ​ണ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഗോ​ൾ ജി​ല്ല​യി​ലെ അം​ബാ​ല​ങ്ങോ​ട​യി​ലെ വ​സ​തി​യി​ൽ ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും നോ​ക്കി​നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

2000ൽ ​ശ്രീ​ല​ങ്ക​ൻ അ​ണ്ട​ർ 19 ടീ​മി​ൽ അ​ര​ങ്ങേ​റി​യ അ​ദ്ദേ​ഹം ര​ണ്ടു വ​ർ​ഷ​ത്തോ​ളം ടെ​സ്റ്റ്, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു.10 മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളാ​യ ഫ​ർ​വീ​സ് മ​ഹ്റൂ​ഫ്, എ​യ്ഞ്ച​ലോ മാ​ത്യൂ​സ്, ഉ​പു​ൽ ത​രം​ഗ തു​ട​ങ്ങി​യ​വ​ർ അ​ണ്ട​ർ19 ടീ​മി​ൽ നി​രോ​ഷ​ന​യ്ക്കു കീ​ഴി​ൽ ക​ളി​ച്ച​വ​രാ​ണ്.

ശ്രീ​ല​ങ്ക​യി​ലെ മി​ക​ച്ച പേ​സ് ബൗ​ളിം​ഗ് ഓ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യാ​യി​രു​ന്നു നി​രോ​ഷ​ണ 20-ാം വ​യ​സി​ൽ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.