കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. ര​ണ്ടു മു​റി​ക​ൾ ത​ക​ർ​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു.

മു​ട്ടം തോ​ട്ട​ച്ചി​ല്‍ ജോ​മോ​ന്‍ മാ​ത്യു​വി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. കി​ട​പ്പു​മു​റി​യ​ട​ക്കം ര​ണ്ട് മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ എ​ല്ലാ​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.