തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ചെ​ക്ക് ലി​സ്റ്റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷി​ത​ത്വ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ കാ​ര്യ​ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കാ​നാ​ണ് ഇ​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജീ​വ​ന​ക്കാ​ര്‍ ചെ​ക്ക് ലി​സ്റ്റ് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍​മാ​രും സൂ​പ്ര​ണ്ടു​മാ​രും ഉ​റ​പ്പാ​ക്ക​ണം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.

പ്രൊ​മോ​ഷ​നി​ലും കോ​ണ്‍​ട്രാ​ക്ട് പു​തു​ക്ക​ലി​നും വി​ജ​യ​ക​ര​മാ​യ പ​രി​ശീ​ല​നം പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​യി​രി​ക്കും. ജീ​വ​ന​ക്കാ​രോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റ​ണം. അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൃ​ത്യ​വി​ലോ​പ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.