വാ​ഹ​നം ഒ​ളി​പ്പി​ച്ച ശേ​ഷം വ്യാ​ജ കാ​ർ മോ​ഷ​ണ പ​രാ​തി ന​ൽ​കി; യു​വാ​വ് അ​റ​സ്റ്റി​ൽ
വാ​ഹ​നം ഒ​ളി​പ്പി​ച്ച ശേ​ഷം വ്യാ​ജ കാ​ർ മോ​ഷ​ണ പ​രാ​തി ന​ൽ​കി; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 17, 2024 1:01 AM IST
നോ​യി​ഡ: വാ​ഹ​നം ഒ​ളി​പ്പി​ച്ച​തി​ന് ശേ​ഷം പോ​ലീ​സി​ൽ വ്യാ​ജ കാ​ർ മോ​ഷ​ണ പ​രാ​തി ന​ൽ​കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ പ്ര​തി നോ​യി​ഡ​യി​ൽ ക്യാ​ബ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യെ പ​റ്റി​ച്ച് കാ​ർ സ്വ​ന്ത​മാ​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് 35 കാ​ര​നാ​യ ജി​തേ​ന്ദ്ര എ​ന്ന​യാ​ൾ താ​ൻ ഓ​ടി​ക്കു​ന്ന മാ​രു​തി സ്വി​ഫ്റ്റ് കാ​ർ മോ​ഷ​ണം പോ​യ​താ​യി അ​റി​യി​ച്ച് സെ​ക്ട​ർ 126 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് വാ​ഹ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ജി​തേ​ന്ദ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണ​ക്ക​ഥ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ഇ​യാ​ൾ ജി​പി​എ​സ് നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് കാ​ർ ഒ​ളി​പ്പി​ച്ചു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<