മരം വീണു; കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി
Tuesday, July 16, 2024 3:33 PM IST
കോട്ടയം: കനത്ത മഴയേ തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറി കെട്ടിടത്തിന് മുകളില്‍ മരം വീണു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികളും നിര്‍ത്തിവച്ചിട്ടുണ്ട്. മരം വീഴുമ്പോള്‍ ഒരു മൃതദേഹം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഈ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.