കനത്ത മഴ; ആലപ്പുഴയില്‍ വീട് തകര്‍ന്നു
Tuesday, July 16, 2024 11:01 AM IST
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വീട് തകര്‍ന്നു. അശോകന് എന്നയാളുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
അശോകനും ഭാര്യയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
കനത്ത കാറ്റില്‍ ജില്ലയില്‍ പലയിടത്തും മരങ്ങള്‍ വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തം കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി.